ഇലക്ട്രിക്ക് വണ്ടി ചാർജ് ചെയ്യാൻ അനുമതി നിഷേധിച്ചു; വണ്ടി അടുക്കളയിലെത്തിച്ചു ചാർജ് ചെയ്തു

ബെംഗളൂരു: തന്റെ ഫ്ലാറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു ഇലക്ട്രിക് വണ്ടി ചാർജ് ചെയ്യാൻ വേണ്ട സജ്ജീകരണങ്ങൾ സ്ഥാപിക്കാൻ റെസിഡൻസ് അസോസിയേഷൻ അനുമതി നൽകാത്തതിനാൽ അപ്പാർട്ട്‌മെന്റിലെ അഞ്ചാം നിലയിലെ തന്റെ സ്വന്തം ഫ്ലാറ്റിലെ അടുക്കളയിലെത്തിച്ച് യുവാവ് സ്കൂട്ടർ ചാർജ് ചെയ്തു.

വണ്ടി ലിഫ്റ്റിലൂടെ അഞ്ചാം നിലയിലെ തന്റെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഫ്ളാറ്റിലെ അടുക്കളയിലെ പവർ പ്ലഗിൽ കുത്തി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രവും യുവാവ് ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ചു.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

ബെന്നാർഘട്ട റോഡിലുള്ള ഹുളിമാവിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്ന വിഷ് ഗന്ദിയാണ് ഈ കാര്യം തന്റെ ലിങ്കഡ് ഇൻ അക്കൗണ്ടിലൂടെ സമൂഹവുമായി പങ്കുവെച്ചത്.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us