നഗരത്തിൽ വൈറൽ അണുബാധ കേസുകൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: കോവിഡ് -19, നിപ വൈറസുകൾ ഭീതി പരത്തുന്ന സാഹചര്യത്തിൽ, വൈറൽ അണുബാധകളുടെ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ അറിയിക്കുന്നു. രോഗികൾ ജാഗ്രത പാലിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഡോക്ടർമാർ പ്രത്യേകിച്ച്‌ ശിശുരോഗവിദഗ്ദ്ധർ ഇത്തരത്തിലുള്ള കൂടുതൽ കേസുകൾ വരുന്നതായി അറിയിച്ചു.  നഗരത്തിലെ റോഡ് ജോലികൾ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ, രാവിലെയും വൈകുന്നേരവും പൊടി നിറഞ്ഞ റോഡുകൾ, മഴ, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക എന്നിവ എല്ലാം ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നു.

  ബെംഗളൂരു - പാലക്കാട് കേരള ആർടിസി എസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുൽ മാങ്കുട്ടത്തിൽ

ഇത് മൂന്നാം തരംഗത്തിന്റെ ക്രമാനുഗതമായ തുടക്കമാകുമെന്ന് ഡോക്ടർമാരും വിദഗ്ധരും മുന്നറിയിപ്പ്നൽകുന്നുണ്ട്. മാസ്ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല എന്നും, മറിച്ച് പൊതു സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കാനും അത്യാവശ്യമല്ലെങ്കിൽ വീട്ടിൽ തന്നെ കഴിയാനും ആണ് അവർ രോഗികളെ ഉപദേശിക്കുന്നത്.

സർക്കാരിനൊപ്പം പ്രവർത്തിക്കുന്ന സാങ്കേതിക ഉപദേശക സമിതിയിലെ വിദഗ്ധരും വൈറൽ അണുബാധകേസുകൾ വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് വർഷമായി, സമയത്ത്, ലോക്ക്ഡൗണുകളുംകർശന നിയന്ത്രണങ്ങളും ഉണ്ടായിരുന്നതിനാൽ  വൈറൽ കേസുകൾ കുറവായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു; ബന്ദികളാക്കിയ പൗരൻമാരേ കരാറിന്റെ ഭാ​ഗമായി വിട്ടയച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; കാമുകൻ അറസ്റ്റിൽ

Related posts

Click Here to Follow Us