വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: നിപ്പ വൈറസിന്റെയും മറ്റ് പകർച്ചവ്യാധികളുടെയും ഭീതിക്കൊപ്പം കോവിഡ് -19 കേസുകളുടെ എണ്ണവും വർദ്ധിക്കുന്നതിനാൽ, റോഡരികിലെ ഭക്ഷണശാലകളിലെ തിരക്കും ശുചിത്വവും ആരോഗ്യ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു.

റോഡരികിലെ ഭക്ഷണശാലകൾ പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

സർക്കാർ, റെസ്റ്റോറന്റുകളോടും ഹോട്ടലുകളോടും മൃദു സമീപനം കൈക്കൊള്ളുമ്പോഴും, റോഡരികിലെ ഭക്ഷണശാലകൾ മാത്രം ലക്ഷ്യമിടുന്നുവെന്ന് കച്ചവടക്കാർ അതൃപ്തി പ്രകടിപ്പിച്ചു.

തുറന്ന് വെച്ചിരിക്കുന്ന കട്ട് പഴങ്ങളും പച്ചക്കറികളും, ചാറ്റ് സ്റ്റാളുകളും നോൺ വെജിറ്റേറിയൻ ഇനങ്ങളും വിൽക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. വഴിയോരഭക്ഷണശാലകൾ വിവിധ അണുബാധകൾ പടരുന്നതിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts