സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി എ.ഐ.കെ.എം.സി.സി

ബെംഗളൂരു: നഗരത്തിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ രണ്ടാം ഘട്ട സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്  നടത്തി. നിരവധിയാളുകൾ ഇവിടെ നിന്നും പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു. എ.ഐ.കെ.എം.സി.സിയും, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്തത്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ക്യാമ്പ് ഈ മാസം പത്താം തിയതി, വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടക്കും. പ്രധിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് രജിസ്‌ട്രേഷന് വേണ്ടി 9964889888 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts