എഐകെഎംസിസി സമൂഹ വിവാഹം ഇന്ന്

ബെംഗളൂരു :  സോമേശ്വരനഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹം നടത്താൻ ഒരുങ്ങി എഐഐകെഎംസിസി. മാർച്ച് 31-2022 വൈകുന്നേരം 6.00 മണിക്ക് ആണ് സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്‌. എഐകെഎംസിസി ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഇത് നാലാം തവണയാണ് സമൂഹ വിവാഹം നടത്തുന്നത്. പന്ത്രണ്ട് ജോഡി വിവാഹമാണ് നാളെ ആണ് നടത്തുക.

ഫീൽഡ് സർവേയിലൂടെ ദരിദ്രരും അവശതയുമുള്ള കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ തിരഞ്ഞെടുത്ത് വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, വിവാഹ സത്കാരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സൗജന്യമായി നൽകിയാണ് എഐകെഎംസിസി വിവാഹം നടത്തുന്നത്. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള മുന്നൂറോളം പേരുടെ വിവാഹം എന്ന സ്വപ്നം എഐകെഎംസിസി ഇതിനകം യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ (പ്രസിഡന്റ്) എം കെ നൗഷാദ് തുസ്മാൻ (ജനറൽ സെക്രട്ടറി) ടി ഉസ്‍മാൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സൈനുൽ ആബിദീൻ (എം.ഡി, സഫാരി ഗ്രൂപ്പ്, ഖത്തർ) പാറക്കൽ അബ്ദുല്ല മുൻ എം.എൽ.എ എന്നിവരുടെ പിന്തുണയോടെയാണ് ഈ പരിപാടി നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts