‘തന്റെ മേൽ ഓട്ടോ ഡ്രൈവർ തുപ്പി’ യുവതി പങ്കുവച്ച ഫോട്ടോയ്ക്ക് പോലീസും മറുപടി നൽകി

ബെംഗളൂരു: നഗരത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരനുഭവമാണ് ഇപ്പോള്‍ ഒരു യുവതി പങ്ക് വയ്ക്കുന്നത്. ‌

തന്റെ ചിത്രത്തോടൊപ്പമാണ് Parishi എന്ന യൂസർ എക്സില്‍ (ട്വിറ്ററില്‍) അനുഭവം പങ്കുവച്ചിരിക്കുന്നത്.

നടന്നു പോവുകയായിരുന്ന തന്റെ മേല്‍ ഒരു ഓട്ടോ ഡ്രൈവർ തുപ്പി എന്നാണ് യുവതി പറയുന്നത്.

ചിത്രത്തില്‍ വെള്ള ഷർട്ട് ധരിച്ചിരിക്കുന്ന ഒരു യുവതിയെ കാണാം. അതില്‍ തുപ്പിയിരിക്കുന്നതും കാണാം.

മുറുക്കിത്തുപ്പിയിരിക്കുകയാണ് എന്നാണ് ചിത്രം കാണുമ്പോള്‍ മനസിലാവുന്നത്.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

യുവതിയുടെ ഷർട്ടിലും കയ്യിലും പാന്റിലും ഒക്കെ ഈ തുപ്പിയിരിക്കുന്നതിന്റെ അടയാളങ്ങള്‍ കാണാം.

‘ഇന്ദിരാനഗറിലൂടെ നടക്കുമ്പോള്‍ ഒരു ഓട്ടോ ഡ്രൈവർ തൻ്റെ നേരെ തുപ്പി, വെള്ള ഷർട്ടായിരുന്നു ആ ദിവസം താൻ ധരിച്ചിരുന്നത്’ എന്ന് യുവതി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

വളരെ പെട്ടെന്ന് തന്നെ യുവതി ഷെയർ ചെയ്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു.

നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തി.

ആളുകള്‍ക്ക് സ്വാഭാവികമായും യുവതിയുടെ അവസ്ഥ കണ്ടപ്പോള്‍ രോഷം തോന്നി.

പലരും രോഷത്തോടെയാണ് പ്രതികരിച്ചതും കേസ് കൊടുക്കണം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

നിയമപരമായി സഹായം വേണമെങ്കില്‍ മെസ്സേജ് അയക്കൂ എന്നും അയാള്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം പോലീസും യുവതിയുടെ ട്വീറ്റിനോട് പ്രതികരിച്ചു.

കൃത്യം സ്ഥലമടക്കം വിശദമായ വിവരങ്ങള്‍ നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts