യൂത്ത് ലീഗ് പ്രവർത്തകൻ്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

ബെംഗളൂരു: കൂത്ത്പറമ്പ് നിയോജകമണ്ഡലത്തിലെ പുല്ലൂക്കരയില്‍ സിപിഎം ആക്രമണത്തിൽ  കൊലചെയ്യപെട്ട  യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിൽ  കർണാടക മലയാളി കോൺഗ്രസ്സ് പ്രതിഷേധം രേഖപ്പെടുത്തി .
കേരളത്തിലെ തിരഞ്ഞെടുപ്പിനു ശേഷം പരാജയഭീതി പൂണ്ട സി പി എം വ്യാപകമായ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് .
കായങ്കുളത്തു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ അക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ചു . കേരളത്തിൽ അങ്ങോളമിങ്ങോളം  സി പി എം  നടത്തുന്ന അക്രമപ്രവർത്തനം ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അരങ്ങേറുന്നതു .
അക്രമത്തിലൂടെ സി പി എം ന്‍റെ ഫാസിസ്റ്റു മുഖമാണ് നമുക്ക് കാണാൻ കഴിയുന്നതെന്ന് കർണാടക മലയാളി കോൺഗ്രസ്സ് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു .
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കണമെന്ന്  കെ എം സി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts