ബസ് സമരം തുടരുന്നു; ജോലിക്ക് ഹാജരാകാത്തതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർക്ക് നോട്ടീസ് നൽകി.

ബെംഗളൂരു: ഇന്നലെ ആരംഭിച്ച സംസ്ഥാനത്തെ ആർ.ടി.സി.ബസ് സമരം തുടരുന്നു.

ജോലിക്ക് ഹാജരാകാത്തതിൻ്റെ കാരണം കാണിച്ചു കൊണ്ടുള്ള നോട്ടീസ് മാനേജ്മെൻറ് ജീവനക്കാർക്ക് നൽകിത്തുടങ്ങി.

അതേ സമയം എൻ.ഇ.കെ.ആർ.ടി.സിയുടെ 54 ബസുകൾ കെ.എസ്.ആർ.ടി.സിയുടെ 38 ബസുകൾ ബി.എം.ടി.സി.യുടെ 14 ബസുകൾ ഇന്ന് സംസ്ഥാനത്ത് സർവീസ് നടത്തി.

ട്രൈയിനികളെ ഉപയോഗിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്താൻ ശ്രമം മാനേജ്മെൻറ് തുടരുകയാണ്, എന്നാൽ ഒന്നര ലക്ഷം ജീവനക്കാർ ജോലി ചെയ്തിരുന്നിടത്ത് വലിയ മാറ്റമൊന്നും വരുത്താൻ കഴിയുന്നില്ല.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഉഗാദി ഉൽസവ കാലം മുൻനിർത്തി തമിഴ്നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്ക് കോോർപറേഷൻ്റേയും സ്വകാര്യ ബസുകളുടേേയും സഹായത്തോടെ 500 സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ശിവയോഗി കലസാദ് അറിയിച്ചു.

അതേ സമയം വേണ്ടത്ര ബസ് സർവ്വീസുകൾ ഇല്ലാത്തതിനാൽ സാധാരണ യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts