കോഴിക്കോട് ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ജീവനക്കാരൻ മരിച്ചു 

കോഴിക്കോട്: മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ കട കത്തി പൊള്ളലേറ്റയാള്‍ മരിച്ചു.

കടയിലെ ജീവനക്കാരൻ മലപ്പുറം പോരൂർ താളിയംകുണ്ട് ആറ്റുപുറത്ത് വീട്ടില്‍ ഖുതുബുദ്ദീൻ (40) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 6.15ഓടെയാണ് മുതലക്കുളത്തെ ഡിവൈന്‍ ചായക്കടക്ക് തീപിടിച്ചത്.

  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.

80 ശതമാനം പൊള്ളലേറ്റ ഖുതുബുദ്ദീനെ സ്വകാര്യ ആശുപത്രിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തീപിടിത്തത്തിന്റെ തലേന്നാണ് ഖുതുബുദ്ദീൻ കടയില്‍ ജോലിക്കെത്തിയതെന്ന് പറയുന്നു.

പിതാവ്: പരേതനായ അബ്ദുട്ടി. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷിർജാസ്, ഫാത്തിമ, നസീറ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts