മൈസൂരു – ബെംഗളൂരു – ചെന്നൈ റൂട്ടിൽ എത്തുന്നു ഒരു വന്ദേഭാരത്‌ കൂടി; വിശദാംശങ്ങൾ

vandhe

ബെംഗളൂരു : മൈസൂരു-ബെംഗളൂരു റൂട്ടിൽ ഒരു വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികൂടി വരുന്നു.

12-ന് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന പുതിയ വന്ദേഭാരത് ആദ്യഘട്ടത്തിൽ ബെംഗളൂരു-ചെന്നൈ റൂട്ടിലാണ് സർവീസ് നടത്തുകയെങ്കിലും ഏപ്രിൽ അഞ്ചുമുതൽ മൈസൂരുവിൽനിന്ന് ചെന്നൈയിലേക്ക് പൂർണതോതിൽ സർവീസാരംഭിക്കും.

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്.

രാവിലെ ആറിന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന വന്ദേഭാരത് (20663) 7.45-ന് ബെംഗളൂരുവിലും ഉച്ചയ്ക്ക് 12.20-ന് ചെന്നൈയിലുമെത്തും.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

മണ്ഡ്യയിലും ബെംഗളൂരുവിലെ ബൈയ്യപ്പനഹള്ളിയിലും കെ.ആർ. പുരത്തും കാട്പാടിയിലുമാണ് സ്റ്റോപ്പുള്ളത്.

ചെന്നൈ എം.ജി.ആർ. സ്റ്റേഷനിൽനിന്ന് വൈകീട്ട് അഞ്ചിന് തിരികെ പുറപ്പെടുന്ന വന്ദേഭാരത് എക്സ്‌പ്രസ് (20664) രാത്രി 8.48-ന്‌ ബെംഗളൂരുവിലും 11.20-ന് മൈസൂരുവിലുമെത്തും.

നിലവിൽ ചെന്നൈ-മൈസൂരു പാതയിൽ സർവീസ് നടത്തുന്ന വന്ദേഭാരത് രാവിലെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലും തിരികെ 1.05-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.30-ന് ചെന്നൈയിലുമെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts