നിർത്തിയിട്ട ബോട്ടിന് തീപിടിച്ചു

കൊച്ചി:താന്തോണിത്തുരുത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാബോട്ടിന് തീപിടിച്ചു. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്.

വടുതലയില്‍ താമസിക്കുന്ന ഡെന്നീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്‍റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഈ സമയം ബോട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്.നാട്ടുകാര്‍ക്കുപുറമെ സംഭവസ്ഥലത്തെത്തിയ മുളവുകാട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. മുളവുകാട് പോലീസ് സംഭവത്തെ സംബന്ധിച്ച്‌ അന്വേഷണം തുടങ്ങി.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

അതേസമയം, തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ബോട്ടുടമ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts