നന്ദിനി’ പാൽ ലിറ്ററിന് 8 രൂപ കൂട്ടാൻ തീരുമാനം; പക്ഷേ പ്രഖ്യാപനം നടത്താനാകാതെ സർക്കാർ! കാരണം ഇത്…”

ബെംഗളൂരു: കർണാടകയിൽ പ്രമുഖ പാൽ ബ്രാൻഡായ നന്ദിനിയുടെ പാൽ വില ലിറ്ററിന് എട്ടു രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഒക്ടോബർ ആറിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലവർധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വില വർധന നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം വീണ്ടും പരിഗണിച്ചേക്കും. വർധിപ്പിച്ച വില നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താനാണ് സാധ്യതയെന്നും എത്ര തുക വർധിപ്പിക്കണം എന്ന കാര്യത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അന്തിമ തീരുമാനമെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

നിർദിഷ്ട എട്ടു രൂപ വർധനവ് പൂർണ്ണമായി നടപ്പിലാക്കുകയാണെങ്കിൽ, സമീപകാലത്ത് നന്ദിനി പാലിന് വരുത്തുന്ന അഞ്ചാമത്തെ വിലവർധനവായിരിക്കും ഇത്. 2025 മാർച്ച് മാസത്തിൽ ലിറ്ററിന് നാല് രൂപ വീതം വർധിപ്പിച്ചിരുന്നു. 2024 ജൂണിൽ ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചപ്പോൾ ഉപഭോക്താക്കൾക്ക് 50 മില്ലിലിറ്റർ പാൽ അധികമായി നൽകിയിരുന്നെങ്കിലും പിന്നീട് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ഈ ആനുകൂല്യം പിൻവലിക്കുകയാണുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts