തെലുങ്ക് താരം ശർവാനന്ദിന്റെ കാർ അപകടത്തിൽ പെട്ടു

ഹൈദരാബാദ്: തെലുങ്ക് യുവ താരം ശർവാനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ വെച്ചാണ് അപകടമുണ്ടായത്.

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. താരത്തിന് അപകടം സംഭവിച്ച വാർത്ത രാവിലെ മുതൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ ശർവാനന്ദ് തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ സ്ഥിരീകരിച്ചു. ജൂബിലി ഹിൽസിലെ ഫിലിം നഗറിൽ വെച്ച് ശർവാനന്ദിന്റെ റേഞ്ച് റോവർ എസ് യു വി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ താരത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് താരം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts