സാഗർ പുറത്ത്? ബിഗ് ബോസിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്, ഇവർ തിരിച്ചെത്തുന്നു!!!

ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഹൗസിൽ പന്ത്രണ്ട് പേരാണ് മത്സരിക്കുന്നത്.

അതില്‍ ഒരാള്‍ ഇന്ന് ഹൗസില്‍ നിന്നും എവിക്ടാകും. പുറത്തായത് സാഗര്‍ സൂര്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയിലെ എപ്പിസോഡിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തന്നെ മുംബൈയില്‍ പൂര്‍ത്തിയായിരുന്നു.

സേഫ് ഗെയിം കളിക്കുന്നവരുടെ മുഖം മൂടി വലിച്ച്‌ കീറാൻ വേണ്ടിയാണ് ഒരാഴ്ച മുമ്പ് ഹൗസിലേക്ക് മുൻ മത്സാരാര്‍ഥികളായ റോബിനേയും രജിത്ത് കുമാറിനേയും ബിഗ് ബോസ് കൊണ്ടുവന്നത്. ബിബി ഹോട്ടൻ ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരേയും ചലഞ്ചേഴ്സായി ഷോയില്‍ അവതരിപ്പിച്ചത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

എന്നാല്‍ രജിത്ത് കുമാര്‍ മാത്രമാണ് ആവേശം നിറയ്ക്കുന്ന തരത്തില്‍ മത്സരാര്‍ഥികളെ പ്രവോക്ക് ചെയ്തത്. റോബിന് ഒരു തണുത്ത സമീപനമായിരുന്നു. മാത്രമല്ല ചലഞ്ചറായി എത്തിയ റോബിന്റെ ഭാഗത്ത് നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചില ഇടപെടലുകളുമുണ്ടായി.

അതിനാല്‍ സമയ പരിധി തീരും മുമ്പ് തന്നെ റോബിനെ ബിഗ് ബോസിന് ഹൗസില്‍ നിന്നും പുറത്താക്കേണ്ടതായും വന്നു.

അതേസമയം ഇപ്പോഴിതാ രണ്ടുപേര്‍ കൂടി ഹൗസിലേക്ക് ചലഞ്ചേഴ്സായി എത്താൻ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പത്താം ആഴ്ചയിലെ വീക്ക്ലി ടാസ്ക്കില്‍‌ മത്സരാര്‍ഥികളുടെ മുഖം മൂടി വലിച്ച്‌ കീറാനും ഇനിയുള്ള ദിവസങ്ങളെങ്കിലും ആവേശം നിറഞ്ഞതാക്കാനും വേണ്ടി മുൻ മത്സരാര്‍ഥികളായ റിയാസ് സലീമും ഫിറോസ് ഖാനെന്ന പൊളി ഫിറോസും എത്താൻ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts