ഐപിഎസ് ഉദ്യോഗസ്ഥന്റെ കാറിൽ ചവിട്ടി! നടിക്കെതിരെ കേസ്

ബെംഗളൂരു: തെന്നിന്ത്യന്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരേ ക്രിമിനല്‍ കേസെടുത്ത് പോലീസ്.

ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഹെഗ്‌ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്.

ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി.

തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണം.

സംഭവുമായി ബന്ധപ്പെട്ട് നടിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

എന്നാല്‍ ഈ പോലീസ് ഡ്രൈവര്‍ ഇതിനു മുമ്പും ഡിംപിളിനോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇവരെ പ്രകോപിപ്പിക്കാന്‍ മനഃപൂര്‍വം ഉണ്ടാക്കിയ സംഭവമാണിതെന്നും ഡിംപിള്‍ ഹയാതിയുടെ വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts