ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ അലി ആസ്‌കർ റോഡ്-മില്ലേഴ്‌സ് റോഡ് ഇന്റർസെക്‌ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ഫുട്‌പാത്ത് ബോളാർഡുകൾ തകരുകയും ചെയ്തു. കഴിഞ്ഞ ബിബിഎംപി കൗൺസിലിൽ പ്രതിപക്ഷ നേതാവും, പഴയ മനോരായനപാളയ വാർഡിനെ പ്രതിനിധീകരിച്ചിരുന്നതുമായx അബ്ദുൾ വാജിദിന്റെ മകൻ സാഹിദ് മജീദ് (24) ആണ് കാർ ഓടിച്ചിരുന്നത് ഉച്ചയ്ക്ക് 1.15 ഓടെ മില്ലേഴ്‌സ് റോഡിൽ സാഹിദിന്റെ ഹ്യുണ്ടായ് ഐ 20 യും യെഷ് ഗൗഡയും സുഹൃത്ത് നികിതയും സഞ്ചരിച്ചിരുന്ന ബജാജ് അപ്പാച്ചെയും തമ്മിൽ അലി അസ്‌കർ റോഡിൽ വെച്ച്…
Read MoreTag: Car accident
കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 4 വയസ്സുകാരൻ മരിച്ചു
ബെംഗളൂരു: അമിതവേഗതയിലെത്തിയ കാർ ഇടിച്ച് നാല് വയസ്സായ ആൺകുട്ടി മരിച്ചു. പലചരക്ക് കടയിലേക്ക് പോകുന്നതിനായി അച്ഛൻ ഹനുമന്തപ്പയ്‌ക്കൊപ്പം ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സോമസുന്ദർപാളയയിലെ റോഡിലൂടെ അവിനാഷ് നടന്നുപോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. അപാകത്തിൽ കാറിന്റെ ചക്രത്തിനടിയിൽപ്പെട്ട അവിനാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഹനുമന്തപ്പ റോഡിന് മറുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിട നിർമാണ തൊഴിലാളിയാണ് ഹനുമന്തപ്പ. അശ്രദ്ധമായി വാഹനമോടിച്ച് അപകടം സൃഷ്ടിച്ച കാർ ഡ്രൈവറായ അന്ദനയ്യയെ (37) ഇലക്ട്രോണിക്‌സ് സിറ്റി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.
Read Moreബിഎംഡബ്ല്യു കാർ ഡിവൈഡർ ചാടി സ്കൂട്ടിയിൽ ഇടിച്ച് വൻഅപകടം
ബെംഗളൂരു: മംഗളൂരുവിലെ ബല്ലാൽബാഗ് പ്രദേശത്ത് അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഡിവൈഡർ ചാടി സ്‌കൂട്ടിയിലേക്കും രണ്ട് വാഹനങ്ങളിലേക്കും ഇടിച്ചുകയറി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പ്രീതി മനോജ് (47) എന്ന സ്ത്രീ ഗുരുതരാവസ്ഥയിലാണെന്നും കാറുകളിലൊന്നിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുകാരനായ അമയ് ജയദേവൻ അപകടനില തരണം ചെയ്തതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ ബല്ലാൽബാഗ് സർക്കിളിൽ ഉച്ചയ്ക്ക് 12.40ഓടെയാണ് സംഭവം. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നയാൾ ഡെറെബെയിലിൽ ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ്സ് നടത്തുന്ന മന്നഗുഡ്ഡ സ്വദേശി ശ്രാവൺ കുമാർ (30) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ…
Read Moreനിയന്ത്രണം വിട്ട കാർ കനാലിൽവീണ് യുവതിമരിച്ചു
ബെംഗളൂരു : ശിവമൊഗയിൽ കാർ നിയന്ത്രണം വിട്ട് ഗജനുർ തുംഗ ലെഫ്റ്റ് ബാങ്ക് കനാലിൽവീണ് യുവതിമരിച്ചു. ശിവമൊഗ സ്വദേശി ചേതൻ കുമാറിന്റെ ഭാര്യ സുഷമ (35) ആണ് മരിച്ചത്. റോഡിൽ പാമ്പിനെക്കണ്ട് ഭർത്താവ് ചേതൻകുമാർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാർ കനാലിലേക്ക് വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
Read Moreകോറമംഗലയിൽ കാർ അപകടം; എം.എൽ.എയുടെ മകനടക്കം 7 പേർ മരിച്ചു.
ബെംഗളൂരു: ഇന്ന് പുലർച്ചെ ബെംഗളൂരു കോറമംഗലയിൽ നടന്ന വാഹനാപകടത്തിൽ എം.എൽ.എയുടെ മകനുൾപ്പെടെ ഏഴു പേർ മരിച്ചു. പുലർച്ചെ 1:20 ഓടെ ഓഡി കാർ വൈദ്യുത പോസ്റ്റിൽ തട്ടി കെട്ടിടത്തിലേക്ക് ഇടിച്ചായിരുന്നു അപകടം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ആറുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ മരണപെട്ടു. മൃതദേഹങ്ങൾ നഗരത്തിലെ സെന്റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പുലർച്ചെ 1: 30നും -2 നും ഇടയിൽ വലിയ ഒരു ശബ്ദത്തോടെയാണ് അപകടമുണ്ടായതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.…
Read More