ദുരഭിമാനക്കൊല വീണ്ടും, മകളെ കുളത്തിൽ എറിഞ്ഞു കൊന്നു 

death

ബെംഗളൂരു: വ്യത്യസ്ത സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ച മകളെ പിതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി.

പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ ബെള്ളാരി ജില്ലയിലാണ് സംഭവം. ഓങ്കാർ ഗൗഡയാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന ഗൗഡ പലതവണ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മകൾ ഇതിന് വഴങ്ങിയില്ല. ഇതിൽ കുപിതനായ ഓംകാർ ഗൗഡ ബെള്ളാരിയിലെ കുടന്തിനി ജലാശയത്തിൽ തള്ളിയിട്ട് മകളെ കൊലപ്പെടുത്തുകയായിരുന്നു. 

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

അന്ന് സിനിമ കാണാമെന്ന് പറഞ്ഞാണ് ഇയാൾ മകളെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടു പോയത്. എന്നാൽ തിയേറ്ററിലെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. തുടർന്ന് അടുത്തുള്ള ക്ഷേത്രത്തിൽ പോയി. അതിനുശേഷം സമീപത്തുള്ള ജ്വല്ലറിയിൽ പോയി ആഭരണങ്ങളും വാങ്ങി.

പിന്നീട് മകളെയും കൂട്ടി ജലാശയത്തിന് സമീപത്തെത്തുകയും, മകളെ അതിലേക്ക് തള്ളിയിടുകയുമായിരുന്നു. രക്ഷിക്കണേയെന്ന് അപേക്ഷിച്ച് മകൾ കരഞ്ഞു വിളിച്ചപ്പോഴും ഇയാൾ കൂട്ടാക്കിയില്ല. മകൾ മുങ്ങിമരിച്ചു എന്നുറപ്പാക്കിയതിന് പിന്നാലെ ഓം കാർ ഗൗഡ തിരുപ്പതിയിലേക്ക് പോയി.

കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മയും സഹോദരനും ഇതിനിടെ കാടന്തിനി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തിരുപ്പതിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ഓങ്കാർ ഗൗഡയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് മക്കളെ കൊലപ്പെടുത്തിയ കാര്യം ഇയാൾ പോലീസിനോട് സമ്മതിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
[masterslider id="10"]

Related posts