മുന്‍ ഇന്ത്യന്‍ ഹോകി നായകന്‍ മുഹമ്മദ്‌ ഷാഹിദ് നിര്യാതനായി.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ മുഹമ്മദ് ഷാഹിദ് (56)അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ത്യ ഏറ്റവും അവസാനമായി ഒളിമ്പിക്സ് സ്വര്‍ണം നേടിയ 1980ലെ മോസ്കോ ഒളിംബിക്സില്‍ ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മുഹമ്മദ് ഷാഹിദ്.  പിന്നീട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ദില്ലി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 86ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷാഹിദിനെ ആദരിച്ചിരുന്നു.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

കിഡ്നിക്കും കരളിനും അസുഖംബാധിച്ച ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെടുകയും ചെയ്തപ്പോള്‍ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഷാഹിദിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ധന്‍രാജ്പിള്ള രംഗത്തു വന്നതോടെയാണ് രോഗത്തിന്റെ ഗൌരവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഷാഹിദിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ റെയില്‍വേ സന്നദ്ധമായിരുന്നു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് ജനനം. ഭാര്യ: പര്‍വീണ്‍. മക്കള്‍: മുഹമ്മദ് സെയ്ഫ്, ഹീന ഷാഹിദ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts