ജിമ്മിനുളളില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ കെസ്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജിമ്മില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മദ്ദൂര്‍ താലൂക്കിലെ കെസ്റ്റുരു ഗ്രാമത്തിലെ ദിവ്യ (31) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

താലൂക്കിലെ മച്ചള്ളി ഗ്രാമത്തിലെ ഗോവിന്ദയുടെ മകള്‍ ദിവ്യ എട്ട് വര്‍ഷം മുമ്പാണ് കെസ്തൂര്‍ ഗ്രാമത്തിലെ ഗിരീഷിനെ വിവാഹം കഴിച്ചത്. രണ്ട് വര്‍ഷം മുമ്പാണ്്, ദമ്പതികള്‍ കെസ്തരു ഗ്രാമത്തില്‍ വൈഭവ് ഫിറ്റ്‌നസ് എന്ന പേരില്‍ ഒരു ജിം തുറന്നത്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തുന്നുണ്ട്. ദിവ്യ ളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെസ്റ്റുരു പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts