യുപിഐ വഴി പ്രതിദിനം ഒരു കോടി രൂപയുടെ വരുമാനം നേടി ബിഎംടിസി

ബെംഗളൂരു: പൊതുഗതാഗതത്തിലെ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഒരു സുപ്രധാന നാഴികക്കല്ലായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ വഴി പ്രതിദിനം ഒരു കോടി രൂപയുടെ വരുമാനം വിജയകരമായി കൈവരിച്ചു.

പണരഹിത ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭം ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ നേട്ടത്തില്‍ എത്തി.

വര്‍ഷാരംഭം മുതല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ സ്ഥിരമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ബിഎംടിസി ഉദ്യോഗസ്ഥര്‍ പറയുന്നു.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

ജനുവരി 9 ന്, പ്രതിദിന യുപിഐ കളക്ഷന്‍ 56.6 ലക്ഷമായിരുന്നു, ജനുവരി 13 ആയപ്പോഴേക്കും ഇത് 60.05 ആയി വര്‍ദ്ധിച്ചു.

വര്‍ദ്ധന വീണ്ടും തുടര്‍ന്നു, ജനുവരി 20 ന് 80.1 ലക്ഷവും ജനുവരി 27 ന് 90.9 ലക്ഷവും എത്തി, ഒടുവില്‍ ഫെബ്രുവരി 3 ന് 1 കോടി കവിഞ്ഞു.

യുപിഐ പേയ്‌മെന്റുകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയുടെ പങ്ക് ഗണ്യമായി വളര്‍ന്നു, ഇപ്പോള്‍ മൊത്തം കളക്ഷന്റെ 32% ആണ് യുപിഐ പേയ്‌മെന്റുകള്‍്, മുമ്പ് ഇത് വെറും 10% മാത്രമായിരുന്നു.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

ക്യൂ.ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകള്‍ സ്വീകരിച്ചതും ശ്രദ്ധേയമായ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്ു. 2025 ജനുവരിയില്‍ മാത്രം, യുപിഐ ഇടപാടുകള്‍ 19.66 കോടി രൂപയുടെ സംഭാവന ചെയ്തിട്ടുണ്ട് എന്നും’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts