ചെന്നൈ: പ്രണയബന്ധത്തെ എതിർത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. മുഗപ്പെയർ ഈസ്റ്റില്‍ താമസിച്ചിരുന്ന മുൻ ബി.എസ്.എൻ.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകൻ ശ്യാം കണ്ണൻ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസത്തെ ത്തുടർന്ന് മൈഥിലിയുടെ ഭർത്താവ് ജയകുമാർ പിരിഞ്ഞു താമസിക്കുകയായിരുന്നു. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദർശനകനായിരുന്നു. എന്നാല്‍ ബന്ധത്തെ എതിർത്ത മൈഥിലി മകളെ പലതവണ വിലക്കി. എന്നാല്‍ ഇവർ ബന്ധം തുടർന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും…
Read MoreDay: 12 February 2025
അംഗീകാരമില്ലാത്ത സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി
ബെംഗളൂരു: അംഗീകാരമില്ലാത്ത സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കരുതെന്ന ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് തീരുമാനം വ്യക്തമാക്കിയത്. കര്‍ണാടകയിലെ സ്വകാര്യകോളേജുകള്‍ക്ക് നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമായിരുന്നു. ഇതിനെതുടര്‍ന്നാണ് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read More12 വയസുകാരന്റെ നെഞ്ചിൽ തറച്ചു കയറിയത് മാലയും ഓലമടലിന്റെ കഷ്ണവും
ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ വീണ കുട്ടിയുടെ നെഞ്ചില്‍ കഴുത്തിലണിഞ്ഞിരുന്ന സ്റ്റീല്‍ മാലയ്‌ക്കൊപ്പം 20 സെന്റീമീറ്റര്‍ നീളമുള്ള ഓല മടലിന്റെ കഷണവും തറച്ചുകയറി. അസമിലെ ഗുവാഹതിയില്‍നിന്നുള്ള കുടുംബത്തില്‍ അംഗമായ കമാല്‍ ഹുസൈനാണ്(12) അപകടമുണ്ടായത്. അപകടം നടന്നയുടൻ കുട്ടിയെ മംഗളൂരു ഗവ. വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ സി.ടി.വി.എസ് സംഘം പ്രത്യേക ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ നെഞ്ചില്‍ തറച്ച് കയറിയ ഓലമടലിന്റെ കഷണവും സ്റ്റീല്‍ മാലയും പുറത്തെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ കുടക് മടിക്കേരിയിലെ ഒരു കാപ്പി എസ്റ്റേറ്റില്‍ തൊഴിലാളികളാണ്. അപകടത്തില്‍പ്പെട്ട കമാല്‍ ഹുസൈനെ ആദ്യം മടിക്കേരി ഗവ. ആശുപത്രിയില്‍…
Read Moreഎയ്‌റോ ഇന്ത്യ 2025 ; പോലീസിന് ഭക്ഷണം നൽകാൻ ഇസ്‌കോൺ സംഘടനയെ ചുമതലപ്പെടുത്തി സർക്കാർ
ബെംഗളൂരു : എയ്‌റോ ഇന്ത്യ 2025 ന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന കർണാടക പോലീസിന് ഭക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സർക്കാർ ഇസ്‌കോൺ സംഘടനയെ ഏൽപ്പിച്ചു. എയർ ഷോ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണത്തിൽ പാറ്റകളും പുഴുക്കളേയും കണ്ടെത്തിയതായി ആവർത്തിച്ചുള്ള സംഭവത്തെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച എയർ ഷോ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ നിന്നാണ് പുഴുക്കളേ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് യെലഹങ്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന്, ഭക്ഷ്യ വിതരണത്തിനായി സ്വകാര്യ കമ്പനിക്ക് നൽകിയ…
Read Moreനാട്ടിലേക്കുളള അവധി യാത്രകൾ; ഈസ്റ്ററിനുള്ള ട്രെയിന്‍ ബുക്കിങ് നാളെ ആരംഭിക്കും; വിഷു ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ വെയ്റ്റിംഗ് ലിസ്റ്റില്‍
ബെംഗളൂരു: കേരള ട്രെയിനുകളില്‍ വിഷു ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലായി. വിഷു ഏപ്രില്‍ 14ന് ആണെങ്കിലും 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതല്‍.കെഎസ്‌ആർ ബെംഗളൂരു-കന്യാകുമാരി, മൈസൂരു-തിരുവനന്തപുരം നോർത്ത്, യശ്വന്തപുര-കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. ഈസ്റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും. ഈസ്റ്റർ ഏപ്രില്‍ 20ന് ആണെങ്കിലും 16-18 വരെയുള്ള ദിവസങ്ങളില്‍ നല്ല തിരക്കുണ്ടാകും. വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളില്‍ മാർച്ച്…
Read Moreകുംഭമേളയിലെ വൈറല്‍ താരം ‘മൊണാലിസ ബോച്ചെയോടൊപ്പം കേരളത്തിലേക്ക് എത്തുന്നു
യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ ‘മൊണാലിസ’എന്ന പേരിൽ വൈറലായ മോണി ബോൻസ്ലെയെ ആരും മറന്നുകാണില്ല. അഭിനയ രംഗത്തേക്ക് വരുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ മൊണാലിസ കേരളത്തിൽ എത്തുന്നുവെന്നാണ് വിവരം. ഫെബ്രുവരി 14നാണ് മൊണാലിസ, ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട് എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിട്ടുണ്ട്. രാവിലെ 10.30നാണ് മൊണാലിസ കോഴിക്കോട് ചെമ്മണ്ണൂർ ജുവലറിയിൽ എത്തുന്നത്. ഇൻഡോറിൽ നിന്നുള്ള മാലവിൽപനക്കാരിയാണ് മോണി ബോൻസ്ലെ. ഇരുണ്ട നിറവും വശ്യമനോഹരമായ പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന കണ്ണുകളുമായി ശ്രദ്ധനേടിയ…
Read Moreവാഹനത്തിൽ നിന്ന് 90 ലക്ഷം പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു : ഹുബ്ബള്ളിയിൽ കാറിൽ അനധികൃതമായി കൊണ്ടുപോയ 90 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. രേഖകളില്ലാതെ പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തെ ത്തുടർന്ന് കേശ്വപുർ പോലീസ് ക്ലബ് റോഡിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് പണമെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പോലീസ് കേസെടുത്ത് ചോദ്യംചെയ്യലിന് ഹാജരാകാൻ സതീഷിന് നോട്ടീസയച്ചു. രേഖകളില്ലാതെ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും ഉറവിടം അറിയാൻ അന്വേഷണം നടത്തി വരികയാണെന്നും ഹുബ്ബള്ളി – ധാർവാഡ് പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.
Read Moreകെംപെഗൗഡ വിമാനത്താവളത്തിൽ ബോംബ് ഭീഷണി!
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ബെംഗളൂരുവിൽ നിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേര് പരാമർശിച്ചായിരുന്നു വിമാനത്താവളത്തിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഉടൻ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള ടീമും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. mahanteshs6699@proton.me എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം…
Read Moreഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാൻ വീൽചെയറിൽ എത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കാലിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിച്ച് 12 ദിവസത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ (ജിഐഎം) പങ്കെടുക്കാനാണ് അദ്ദേഹം വീൽചെയറിൽ എത്തിയത്. ഫെബ്രുവരി 2 ന് മണിപ്പാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിൽ വിശ്രമത്തിലായിരുന്നു. സുഖം പ്രാപിച്ച സമയത്ത്, അദ്ദേഹം തന്റെ വസതിയിൽ നിന്ന് ബജറ്റ് യോഗം ഉൾപ്പെടെയുള്ള യോഗങ്ങൾ നടത്തി. കുളിമുറിയിൽ വഴുതി വീണതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റതായി ഉന്നത വിദ്യാഭ്യാസ…
Read Moreസ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിടിച്ചു; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിങ് കോളിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത കേസിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം അതിക്രൂരമായി റാഗ് ചെയ്തുവെന്നാണ് പരാതി. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്. സംഭവത്തിൽ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട്…
Read More