12 വയസുകാരന്റെ നെഞ്ചിൽ തറച്ചു കയറിയത് മാലയും ഓലമടലിന്റെ കഷ്ണവും 

ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ വീണ കുട്ടിയുടെ നെഞ്ചില്‍ കഴുത്തിലണിഞ്ഞിരുന്ന സ്റ്റീല്‍ മാലയ്‌ക്കൊപ്പം 20 സെന്റീമീറ്റര്‍ നീളമുള്ള ഓല മടലിന്റെ കഷണവും തറച്ചുകയറി.

അസമിലെ ഗുവാഹതിയില്‍നിന്നുള്ള കുടുംബത്തില്‍ അംഗമായ കമാല്‍ ഹുസൈനാണ്(12) അപകടമുണ്ടായത്. അപകടം നടന്നയുടൻ കുട്ടിയെ മംഗളൂരു ഗവ. വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെ സി.ടി.വി.എസ് സംഘം പ്രത്യേക ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ നെഞ്ചില്‍ തറച്ച്‌ കയറിയ ഓലമടലിന്റെ കഷണവും സ്റ്റീല്‍ മാലയും പുറത്തെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ കുടക് മടിക്കേരിയിലെ ഒരു കാപ്പി എസ്റ്റേറ്റില്‍ തൊഴിലാളികളാണ്.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

അപകടത്തില്‍പ്പെട്ട കമാല്‍ ഹുസൈനെ ആദ്യം മടിക്കേരി ഗവ. ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം തുടർചികിത്സയ്ക്കായി വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെന്‍ലോക്ക് ആശുപത്രിയിലെ ഡോ. സുരേഷ് പൈയുടെ നേതൃത്വത്തിലുള്ള കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സി.ടി.വി.എസ്) സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ സമ്ബൂർണ വിജയമായിരുന്നു കുട്ടി അപകട നില തരണം ചെയ്ത ശേഷം സുഖം പ്രാപിച്ച്‌ വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts

Click Here to Follow Us