എയ്‌റോ ഇന്ത്യ 2025 ; പോലീസിന് ഭക്ഷണം നൽകാൻ ഇസ്‌കോൺ സംഘടനയെ ചുമതലപ്പെടുത്തി സർക്കാർ

ബെംഗളൂരു : എയ്‌റോ ഇന്ത്യ 2025 ന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന കർണാടക പോലീസിന് ഭക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സർക്കാർ ഇസ്‌കോൺ സംഘടനയെ ഏൽപ്പിച്ചു.

എയർ ഷോ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണത്തിൽ പാറ്റകളും പുഴുക്കളേയും കണ്ടെത്തിയതായി ആവർത്തിച്ചുള്ള സംഭവത്തെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

തിങ്കളാഴ്ച എയർ ഷോ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ നിന്നാണ് പുഴുക്കളേ കണ്ടെത്തിയത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ഇതുസംബന്ധിച്ച് യെലഹങ്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന്, ഭക്ഷ്യ വിതരണത്തിനായി സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ സർക്കാർ റദ്ദാക്കി.

പോലീസുകാർക്ക് ഭക്ഷണം നൽകാനുള്ള കരാർ ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയത്. ഈ കമ്പനി വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റകളെയും പുഴുക്കളേയും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് ഭരണകൂടത്തിന് ഒരു കോളിളക്കം സൃഷ്ടിച്ചു എന്നു മാത്രമല്ല, പോലീസിനു നേരെ ഉള്ള അവഗണന സമൂഹത്തിനുള്ളിൽ തീവ്രമായ ചർച്ചയ്ക്കും കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts