ബെംഗളൂരു: കേരള ട്രെയിനുകളില്‍ വിഷു ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലായി.
വിഷു ഏപ്രില്‍ 14ന് ആണെങ്കിലും 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതല്‍.കെഎസ്‌ആർ ബെംഗളൂരു-കന്യാകുമാരി, മൈസൂരു-തിരുവനന്തപുരം നോർത്ത്, യശ്വന്തപുര-കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്.
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
ഈസ്റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും. ഈസ്റ്റർ ഏപ്രില്‍ 20ന് ആണെങ്കിലും 16-18 വരെയുള്ള ദിവസങ്ങളില്‍ നല്ല തിരക്കുണ്ടാകും.
വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്.
കേരള, കർണാടക ആർടിസി ബസുകളില്‍ മാർച്ച് രണ്ടാംവാരത്തോടെ മാത്രമാണ് ബുക്കിങ് ആരംഭിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]