കാത്തിരിപ്പിന് ഒടുവില്‍ പേടിഎം-ഫോണ്‍ പെയില്‍ നമ്മ മെട്രോ കാര്‍ഡ്‌ റീചാര്‍ജ് ചെയ്യാം.

ബെംഗളൂരു : നമ്മ മെട്രോ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും റീ ചാര്‍ജ് കാര്യത്തില്‍ കൌണ്ടറിനെ തന്നെ ആശ്രയിക്കേണ്ട വിധിയായിരുന്നു കുറേക്കാലം യാത്രക്കാര്‍ക്ക്.പിന്നീട് മെട്രോ ആപ് തുടങ്ങിയെങ്കിലും അത് വഴി റീ ചാര്‍ജ് ആകാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും എടുക്കുമായിരുന്നു.

ഡല്‍ഹി,മുംബൈ മെട്രോകളുടെ റീ ചാര്‍ജ് ഒരു വിധപ്പെട്ട എല്ലാ പെയ്മെന്റ് പ്ലാറ്റ് ഫോര്‍മുകളിലും തുടങ്ങിയിരുന്നു എങ്കിലും നമ്മ മെട്രോയില്‍ മാത്രം ഈ സൌകര്യം ഉണ്ടായിരുന്നില്ല.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ്  പേടിഎം-ഫോണ്‍ പെ തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ നമ്മ മെട്രോ റീ ചാര്‍ജ് തുടങ്ങിയത്.

യാത്രക്കാരന്റെ കയ്യില്‍ ഉള്ള മെട്രോ കാര്‍ഡില്‍ രേഖപ്പെടുത്തിയ നമ്പര്‍ നല്‍കി ഇത്തരം പ്ലാറ്റ് ഫോമുകളില്‍ നിന്ന് കാര്‍ഡ്‌ റീ ചാര്‍ജ് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts