300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബി.എം.ടി.സി.

ബെംഗളൂരു: 300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ തയ്യാറെടുക്കുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി).

വർഷങ്ങളായി പല കമ്പനികളുടെ വൈദ്യുത ബസുകൾ ഇതുവരെ ബി.എം.ടി.സി നഗരത്തിലെ നിരത്തുകളിൽ പരീക്ഷിച്ചിട്ടുണ്ട്.

2 കോടി രൂപ വീതം ചെലവ് വരുന്ന ബസുകൾ വിദേശ കമ്പനിയുടേതാണ്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ഇതിൽ കേന്ദ്ര സർക്കാറിൻ്റെ ഫെയിം പദ്ധതിയിലുൾപ്പെടുത്തി 55 ലക്ഷം രൂപ ലഭിക്കും.

12 മീറ്റർ നീളമുള്ള നോൺ എ.സി. ബസുകളാകും ഇറക്കുക.

ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 180 കിലോമീറ്റർ ഓടാൻ സാധിക്കുന്ന തരത്തിലുള്ള ബസുകളാകും നിരത്തിലിറക്കുക എന്ന് ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts