ഇതുവരെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കർണാടകയിൽ !

ബെംഗളൂരു : ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ കോവിഡ് വാക്സിൻ വിതരണ പ്രവർത്തനങ്ങളിൽ ഏറ്റവും നന്നായി പ്രതികരിച്ച് കർണാടക.

ചൊവ്വാഴ്ച വെകുന്നേരത്തെ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 4 ദിവസം ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കർണാടകയിലാണ്.

കർണാടകയിൽ 80,686 പേർ (12.6%) വാക്സിൻ സ്വീകരിച്ചു , തെലങ്കാന(69,405), ആന്ധ്രപ്രദേശ് (58,495), ഒഡീഷ(55,138), ബംഗാൾ(42,093), ബീഹാർ (42,085) എന്നിങ്ങനെയാണ് കണക്കുകൾ.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

രാജ്യത്ത് ആകമാനം 6,31,417 പേർ വാക്സിൻ സ്വീകരിച്ചു.

കഴിഞ്ഞ 45 ദിവസമായി ഞങ്ങൾ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അതിൻ്റെ ഫലമാണ് കഴിഞ്ഞ 4 ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത് എന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts