കെംപെഗൗഡ വിമാനത്താവളത്തിൽ ബോംബ് ഭീഷണി!

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി.

ബെംഗളൂരുവിൽ നിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു.

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേര് പരാമർശിച്ചായിരുന്നു വിമാനത്താവളത്തിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്.

ഉടൻ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള ടീമും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

ഭീഷണി വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. mahanteshs6699@proton.me എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം അയച്ചത്.

മുമ്പ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഒരു കത്ത് അയച്ചിരുന്നുവെന്നും, ഇതിന് മറുപടി ലഭിച്ചില്ലെങ്കിൽ വിമാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

സംഭവത്തിൽ എയർപോർട്ട് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
[masterslider id="10"]

Related posts