16 വയസ്സുവരെയുള്ള കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കു വധശിക്ഷ

ന്യൂഡൽഹി:16 വയസ്സുവരെയുള്ള കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾക്കു പരമാവധി വധശിക്ഷവരെ നൽകാവുന്നതരത്തിലുള്ള പോക്സോ നിയമഭേദഗതി ബിൽ സർക്കാർ വ്യാഴാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചു. ഗുരതരമായ ലൈംഗികാതിക്രമത്തിന് (പെനിട്രേറ്റീവ് സെക്സ്) 20 വർഷത്തിൽ കുറയാത്ത കഠിനതടവോ പിഴയോ രണ്ടുംകൂടിയോ വധശിക്ഷയോ നൽകാമെന്നതാണു ഭേദഗതി.

നീലച്ചിത്രങ്ങൾ നിർമിക്കുന്നതിന് കുട്ടികളെ ഉപയോഗിച്ചാൽ പരമാവധി ഏഴുവർഷം തടവുനൽകാനും ഭേദഗതി വ്യവസ്ഥചെയ്യുന്നു. കുട്ടികളുടെ നീലച്ചിത്രങ്ങൾ സൂക്ഷിച്ചാൽ മൂന്നുവർഷംവരെ തടവും ലഭിക്കും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച ഭേദഗതികൾ അംഗീകരിച്ചിരുന്നു. 2019 ജനുവരിയിൽ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും ആ സഭയുടെ കാലാവധി കഴിഞ്ഞതിനാൽ ബിൽ അസാധുവായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us