മൈസൂരു–ബെംഗളൂരു ദേശിയ പാത ഗതാഗതം പൂർണതോതിൽ തുറക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു: വരുന്ന ഡിസംബറിൽ മൈസൂരു–ബെംഗളൂരു 10 വരി ദേശീയപാത (എൻഎച്ച് 275) പൂർണതോതിൽ ഗതാഗതത്തിനു തുറക്കുന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള ഈ റോഡ് മാർഗ യാത്രാസമയവും കുറയും.

നിലവിൽ റോഡ് മാർഗം 3–4 മണിക്കൂർ വരെ സമയമാണ് ഇരുനഗരങ്ങൾക്കും ഇടയിൽ യാത്രചെയ്യുന്നതിനെയി എടുക്കുന്നത് ഇനിയിപ്പോൾ 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയിലൂടെ ബെംഗളൂരു മുതൽ മൈസൂരു വരെ യാത്ര ചെയ്യാൻ പരമാവധി ഒന്നര മണിക്കൂർ മാത്രമേ വേണ്ടിവരുകയുള്ളൂവെന്നാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വ്യക്തമാക്കുന്നത്.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

മണ്ഡ്യ നിദ്ദഘട്ട മുതൽ ബെംഗളൂരു കെങ്കേരി വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ 56 കിലോമീറ്റർ ദൂരത്തെ പണി 90 ശതമാനവും പൂർത്തിയായി. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള നിദ്ദഘട്ട മുതൽ മൈസൂരു റിങ് റോഡ് ജംക്‌ഷൻ വരെയുള്ള 61 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts