ബെംഗളൂരു-ശിവമോഗ്ഗ വന്ദേഭാരത് എക്സ്പ്രസ് ഉടൻ സർവീസ് തുടങ്ങും

ബെംഗളൂരു: കർണാടകയിലെ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടായി പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി സർവീസ് തുടങ്ങുന്നു. ബെംഗളൂരു-ശിവമോഗ്ഗ പാതയിലാണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്.

തലസ്ഥാനവും സെൻട്രൽ കർണാടകയും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്.

പുതിയ സർവീസ് വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ബിസിനസ് ട്രാവലേഴ്സ് എന്നിവർക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു സെൻട്രൽ എം.പി പി.സി മോഹനനാണ് പുതിയ സർവീസ് തുടങ്ങുന്ന വിവരം അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ശിവമോഗ്ഗ സ്ഥിതി ചെയ്യുന്നത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

നേരത്തെ 2023ൽ ശിവമോഗ്ഗയിലെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. വന്ദേഭാരത് സർവീസ് നഗരത്തിലെ ഗതാഗതസംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കർണാടകയിലെ 12ാമത് വന്ദേഭാരത് സർവീസാണ് ശിവമോഗ്ഗയിലേക്കുള്ളത്. ബംഗളൂരുവിൽ നിന്ന് മൈസൂർ, ചെന്നൈ, ഹൈദരാബാദ്, ധർവാഡ്, കോയമ്പത്തൂർ, ബെലഗാവി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വന്ദേഭാരത് സർവീസുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം
[masterslider id="10"]

Related posts