തീപിടുത്തമുണ്ടായതിന് സമീപം 100 മീറ്റർ മാറി വിള്ളൽ കണ്ടെത്തി; തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടം അട്ടിമറി നടന്നെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിന് പിന്നിൽ അട്ടിമറി നടന്നതായി സംശയം.

തീപിടുത്തം ഉണ്ടായതിന് സമീപമായി 100 മീറ്റർ മാറിയാണ് വിളളൽ കണ്ടെത്തിയത്.റെയിൽവെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ന് രാവിലെഎണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് തീപിടിക്കുകയായിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

അപകടം ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ടെത്തിയാണ് സന്ദർശിച്ചത്.

തീപിടിത്തം കാണുന്നതിനായി പൊതുജനം വരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് തിരുവള്ളൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളിൽ നിർത്തിയിരിക്കുകയാണ്.

ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദാക്കിയിരിക്കുന്ന സാഹചര്യമാണ്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വരും ദിവസങ്ങളിൽ ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts