തീപിടുത്തമുണ്ടായതിന് സമീപം 100 മീറ്റർ മാറി വിള്ളൽ കണ്ടെത്തി; തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടം അട്ടിമറി നടന്നെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിന് പിന്നിൽ അട്ടിമറി നടന്നതായി സംശയം. തീപിടുത്തം ഉണ്ടായതിന് സമീപമായി 100 മീറ്റർ മാറിയാണ് വിളളൽ കണ്ടെത്തിയത്.റെയിൽവെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെഎണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് തീപിടിക്കുകയായിരുന്നു. അപകടം ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ടെത്തിയാണ് സന്ദർശിച്ചത്. തീപിടിത്തം കാണുന്നതിനായി പൊതുജനം വരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്ന് തിരുവള്ളൂർ…

Read More
Click Here to Follow Us