അ​പ​കീ​ർ​ത്തി കേ​സ്; സിദ്ധരാമയ്യക്കെതിരായ വി​ചാ​ര​ണ ന​ട​പ​ടി ത​ട​ഞ്ഞ് ഹൈ​കോ​ടതി ​

ബെംഗളൂരു :അ​പ​കീ​ർ​ത്തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ ക​ർ​ണാ​ട​ക ബി.​ജെ.​പി ന​ൽ​കി​യ വി​ചാ​ര​ണ ന​ട​പ​ടി ത​ട​ഞ്ഞ് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി.

2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാലത്ത് ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ പ​ര​സ്യ​മാ​ണ് കേ​സി​ന് ആധാരമായ സംഭവം.

ഇ​തേ കേ​സി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി​യും ഇ​ട​ക്കാ​ല സ്റ്റേ​യി​ലൂ​ടെ ത​ട​ഞ്ഞി​രു​ന്നു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

നേതാക്കൾക്ക് പുറമേ കേ​സി​ൽ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​യാ​ക്കി പ​രാ​തി ന​ൽ​കി​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ജ​നു​വ​രി​യിൽ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ക്കുകയായിരുന്നു.

ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ് പുറത്തിറക്കിയ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ ​ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് ഇ​ത് ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ബി.​ജെ.​പി​യു​ടെ പ​രാ​തി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts