അ​പ​കീ​ർ​ത്തി കേ​സ്; സിദ്ധരാമയ്യക്കെതിരായ വി​ചാ​ര​ണ ന​ട​പ​ടി ത​ട​ഞ്ഞ് ഹൈ​കോ​ടതി ​

ബെംഗളൂരു :അ​പ​കീ​ർ​ത്തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ ക​ർ​ണാ​ട​ക ബി.​ജെ.​പി ന​ൽ​കി​യ വി​ചാ​ര​ണ ന​ട​പ​ടി ത​ട​ഞ്ഞ് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി. 2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാലത്ത് ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ പ​ര​സ്യ​മാ​ണ് കേ​സി​ന് ആധാരമായ സംഭവം. ഇ​തേ കേ​സി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ ന​ട​പ​ടി​യും ഇ​ട​ക്കാ​ല സ്റ്റേ​യി​ലൂ​ടെ ത​ട​ഞ്ഞി​രു​ന്നു. നേതാക്കൾക്ക് പുറമേ കേ​സി​ൽ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​യാ​ക്കി പ​രാ​തി ന​ൽ​കി​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ജ​നു​വ​രി​യിൽ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ക്കുകയായിരുന്നു. ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ…

Read More
Click Here to Follow Us