ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോയ സ്വകാര്യ ബസ് പാലക്കാടിന് അടുത്തുവച്ച് പാടത്തേക്ക് മറിഞ്ഞു;നിരവധിപേര്‍ക്ക് പരിക്ക്.

ബെംഗളൂരു: നഗരത്തില്‍ നിന്ന്  കൊട്ടാരക്കരയിലേക്കു പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്.പാലക്കാട് നല്ലേപ്പള്ളിയിൽവച്ച് ബസ് വയലിലേക്ക് മറിയുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ നാലിന് ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഞായറാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് പാലക്കാട്ടേക്ക് തിരിച്ച അറ്റ്‌ലസ് ട്രാവല്‍സിന്റെ സ്ലീപ്പര്‍ ക്ലാസ്സ്‌ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നാൽപ്പതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

ബസ്സിന്റെ ചില്ലുകൾ പൊട്ടിച്ചാണ് പരിക്കേറ്റവരിൽ പലരെയും നാട്ടുകാർ പുറത്തെടുത്തത്. പിന്നീട് അഗ്നിശമന സേനയെത്തി ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു.

ബെംഗളൂരുവിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന ബസ്സുകൾ സാധാരണ വാളായാർ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാൽ, അപകടത്തിൽപ്പെട്ട ബസ് ചിറ്റൂർ ഭാഗത്തുകൂടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts