കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ബെംഗളൂരു: സർക്കാറിന്റെ സൗജന്യ അന്നഭാഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ദരിദ്ര വിഭാഗങ്ങൾക്ക് വിതരണം ചെയ്യേണ്ട അരി അനധികൃതമായി കടത്തുകയായിരുന്ന ലോറി പൊലീസും ഭക്ഷ്യ-പൊതുവിതരണ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. കുംത നട മസ്കിരിയിലെ ശ്രീ ഗണേഷ് റൈസ് ഇൻഡസ്ട്രീസ് ഉടമ നാഗരാജ് നായികാണ് അരി കടത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

ലോറി ഉടമ ഗിരീഷ് നായകിന്റെ നിർദ്ദേശപ്രകാരം ഡ്രൈവർ കെ. നരസിംഹ, കാസർകോട്ടെ ഷാജി ട്രേഡിംഗ് കമ്പനിയിലേക്ക് അരി കടത്താനാണ് ശ്രമിച്ചത്. ബ്രഹ്മാവർ ഫുഡ് ഇൻസ്പെക്ടർ വസന്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർ പ്രവീൺ കുമാറിന്റെയും സംഘത്തിന്റെയും സഹായത്തോടെ ലോറി തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

320 പ്ലാസ്റ്റിക് ബാഗുകളിലായി പാക്ക് ചെയ്ത 160 ക്വിന്റൽ അരിയും 3,84,000 രൂപ വിലമതിക്കുന്ന ലോറിയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts