എയർപോർട്ട് ജീവനക്കാരൻ കോവിഡ് ബാധിച്ചുമരിച്ചു; സമ്പർക്കത്തിൽ വന്ന മൂന്നുപേർക്ക് കോവിഡ്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര എയർപോർട്ടിലെ അഗ്‌നിരക്ഷാവിഭാഗം ജീവനക്കാരൻ കോവിഡ് ബാധിച്ചുമരിച്ചു.

ബെംഗളൂരു സ്വദേശിയായ, 55-കാരനായ ഇദ്ദേഹത്തിന് ഈ മാസം ഏഴിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെംപെഗൗഡ എയർപോർട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യജീവനക്കാരനാണ് ഇദ്ദേഹം.

സമ്പർക്കത്തിൽ വന്ന മൂന്നുപേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ച ജീവനക്കാരനുമായി നേരിട്ടുസമ്പർക്കത്തിൽ വന്ന മറ്റുജീവനക്കാർ നിരീക്ഷണത്തിലാണ്.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ എയർപോർട്ടിൽ സുരക്ഷാസംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

യാത്രക്കാരുമായി ഒരുവിധത്തിലും അഗ്‌നിരക്ഷാവിഭാഗം ജീവനക്കാർ നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടില്ലെന്ന് എയർപോർട്ട് ജീവനക്കാർ പറഞ്ഞു.

അഗ്‌നിരക്ഷാവിഭാഗവുമായി ബന്ധപ്പെട്ട എയർപോർട്ടിലെ പ്രദേശങ്ങൾ  അണുവിമുക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts