ഫെയ്മ കർണാടക ദേശഭക്തി ഗാന മത്സരം

ബെം​ഗളൂരു: ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻ ഫെയ്മ കർണാടക സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓൺലൈൻ ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. വ്യക്തികൾക്ക് ഒറ്റക്കും ഗ്രൂപ്പായും മത്സരത്തിൽ പങ്കെടുക്കാം. രണ്ടു വിഭാഗത്തിലും വെവ്വേറെ മത്സരം ഉണ്ടാകുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദേശഭക്തിഗാനങ്ങൾ ആലപിക്കുന്നതിന്റെ വിഡിയോ റെക്കോഡ് ചെയ്ത് അയക്കണം. 3 മിനിറ്റിൽ കൂടരുത്. മലയാളത്തിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഗാനങ്ങൾ ആലപിക്കാവുന്നതാണ്. പ്രായപരിധി 10 , 18 ,35 , 35 വയസിനു മേൽ എന്നീ നാലു ഗ്രൂപ്പുകളിൽ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ആഗസ്ത് 20 ആണ് മത്സര എൻട്രികൾ സമർപ്പിക്കേണ്ട അവസാന തിയ്യതി. വിജയികൾക്ക് ഫെയ്മ സമ്മേളത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഫെയ്മ കർണാടക പ്രസിഡന്റ് റജികുമാർ, സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ അറിയിച്ചു. ഈ സമ്മേളനത്തിലും വിജയികൾക്ക് ഗാനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

വിശദ വിവരങ്ങൾക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയ്സൺ ലൂക്കോസ് മായി ബന്ധപ്പെടാവുന്നതാണ് – 8884840022
വീഡിയോകൾ അയക്കേണ്ട വിലാസം :- faimakarnataka22@gmail.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts