ഇ-ബസ് ഡിപ്പോ ആയി മാറാൻ ഒരുങ്ങി പീനിയ ബസ് ടെർമിനൽ

ബെംഗളൂരു: പീനിയ ബസ് ടെർമിനൽ ഇലക്ട്രിക് ബസുകൾക്കുള്ള ഡിപ്പോയാക്കി മാറ്റാൻ കർണാടക ആർ.ടി.സി. ബെംഗളൂരുവിൽ നിന്നും മൈസൂരു വരെയുള്ള 6 സമീപ ജില്ലകളിലേക്ക് 50 ഇലക്ട്രിക് ബസ്സുകളുടെ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മജെസ്റ്റിക് ബസ് ടെർമിനലിലെ തിരക്ക് കണക്കിലെടുത്ത് ഇലക്ട്രിക് ബസുകൾ പീനിയയിലേക്ക് മാറ്റാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.

Read More

ഇലക്ട്രിക് ബസ്സുകൾക്ക് ചാർജിങ് സംവിധാനം ഒരുക്കി കർണാടക ആർടിസി

ബെംഗളൂരു: ജില്ലാന്തര ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ചാർജിങ് സംവിധാനം അടക്കമുള്ളവയുടെ നിർമാണം ആരംഭിച്ചതായി കർണാടക ആർടിസി. മജസ്റ്റിക് മൈസൂരു, വിരാജ്പേട്ട്, മഡിക്കേരി, ദേവനഗരെ, ശിവമൊഗ്ഗ, ചിക്ക മംഗളൂരു ബസ് ടെർമിനലുകളിലാണ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകുന്ന ബസുകൾ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലെ ഗ്രീൻ ടെക് എന്ന കമ്പനിയാണ് വാടക അടിസ്ഥാനത്തിൽ നൽകുക. ഈ മാസം അവസാന ത്തോടെ സർവീസ് ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക ആർടിസി എം.ഡി. വി.അൻപു കുമാർ പറഞ്ഞു

Read More

നഗരത്തിൽ നിന്ന് എസി ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി സർവീസ് നടത്തും. വിശദാംശങ്ങൾ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇന്റർസിറ്റി റൂട്ടുകളിൽ ആദ്യമായി എസി ഇലക്ട്രിക് ബസുകൾ ഓടിക്കും. കേന്ദ്ര സർക്കാരിന്റെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) പദ്ധതിക്ക് കീഴിൽ കോർപ്പറേഷൻ ഇത്തരത്തിലുള്ള 50 എസി ബസുകൾ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് മൈസൂരു, മടിക്കേരി, വിരാജ്പേട്ട്, ചിക്കമംഗളൂരു, ദാവൻഗരെ, ശിവമോഗ എന്നിവിടങ്ങളിലേക്കാണ് ഇന്റർ സിറ്റി എസി ബസുകൾ സർവീസ് നടത്തുക. 10 വർഷത്തേക്ക് ഗ്രോസ് കോസ്റ്റ് കരാർ (ജിസിസി) പ്രകാരം ഒരു സ്വകാര്യ ഓപ്പറേറ്ററാണ് ബസുകൾ പ്രവർത്തിപ്പിക്കുക.…

Read More

ബി എം ടി സി യ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി

ബെംഗളൂരു: ബിഎംടിസിയ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. ഒറ്റത്തവണ ചാർജിൽ 300 കിലോ മീറ്റർ വരെ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകൾ ഈ മാസം സർവീസ് തുടങ്ങും. പുതിയ ബസുകളുടെ റൂട്ടുകൾ തീരുമാനിച്ചതായും ഉടൻ സർവീസ് ആരംഭിക്കുമെന്നും ബിഎംടിസി ഡയറക്ടർ എ. വി സൂര്യ അറിയിച്ചു. യെലഹങ്ക ബസ് ഡിപ്പോയിൽ കേന്ദ്രമന്ത്രി മഹേഷ്‌നാഥ് പാണ്ഡേയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിലവിൽ ബിഎംടിസിയ്ക്ക് കീഴിൽ 75 ഇലക്ട്രിക് ബസുകൾ ഉണ്ട്.

Read More

ഇന്ധന ബില്ലുകൾ ലാഭിക്കാൻ ഇലക്ട്രിക് കെഎസ്ആർടിസി ബസുകളിലേക്ക് മാറേണ്ട സമയമായി; മുഖ്യമന്ത്രിയോട് പാനൽ

ബെംഗളൂരു: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, കർണാടകയിലെ വിവിധ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ (ആർടിസി) സാമ്പത്തിക സ്ഥിതി പഠിച്ച പാനൽ, ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് പടിപടിയായി മാറാനും ചെലവ് കുറയ്ക്കുന്നതിന് ഡീസൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സർക്കാരിനോട് ശുപാർശ ചെയ്തു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എംആർ ശ്രീനിവാസ മൂർത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് സമർപ്പിച്ച റിപ്പോർട്ടിൽ , നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് സാധ്യത കുറവാണെന്നും ആറ് വർഷത്തിനിടയിൽ (ഇടയ്‌ക്ക് ഇടയിൽ) ഇന്ധനച്ചെലവ് വർധിക്കുന്നുണ്ടെന്നും പാനൽ ചൂണ്ടിക്കാട്ടി. 2013-14, 2019-20) 321 കോടി രൂപ…

Read More
Click Here to Follow Us