ഇ-ബസ് ഡിപ്പോ ആയി മാറാൻ ഒരുങ്ങി പീനിയ ബസ് ടെർമിനൽ

ബെംഗളൂരു: പീനിയ ബസ് ടെർമിനൽ ഇലക്ട്രിക് ബസുകൾക്കുള്ള ഡിപ്പോയാക്കി മാറ്റാൻ കർണാടക ആർ.ടി.സി. ബെംഗളൂരുവിൽ നിന്നും മൈസൂരു വരെയുള്ള 6 സമീപ ജില്ലകളിലേക്ക് 50 ഇലക്ട്രിക് ബസ്സുകളുടെ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മജെസ്റ്റിക് ബസ് ടെർമിനലിലെ തിരക്ക് കണക്കിലെടുത്ത് ഇലക്ട്രിക് ബസുകൾ പീനിയയിലേക്ക് മാറ്റാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.

Read More

പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കെഎസ്ആർടിസി- കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു: പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കേരളഎസ്ആർടിസി.  ഏപ്രിൽ 4 ആം തീയതി മുതൽ ആണ് ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നത്. വടക്കൻ കർണാടക ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾക്കായുള്ള പീനിയയിൽ ബസവേശ്വര ബസ് ടെർമിനൽ പ്രവർത്തനരഹിതമായതിനാൽ വർഷങ്ങൾ ആയി. റിസർവേഷൻ കൗണ്ടറും തുറന്ന് പ്രവർത്തിക്കുന്നതാണ്. ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്ന് കേരള ആരംഭിക്കുന്ന സർവീസുകൾ 17:15 ബെംഗളൂരു തിരുവല്ലവ – ആലപ്പുഴ 17:30: ബെംഗളൂരു തിരുവനന്തപുരം ബൈ…

Read More
Click Here to Follow Us