ഇലക്ട്രിക് ബസ്സുകൾക്ക് ചാർജിങ് സംവിധാനം ഒരുക്കി കർണാടക ആർടിസി

ബെംഗളൂരു: ജില്ലാന്തര ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ചാർജിങ് സംവിധാനം അടക്കമുള്ളവയുടെ നിർമാണം ആരംഭിച്ചതായി കർണാടക ആർടിസി. മജസ്റ്റിക് മൈസൂരു, വിരാജ്പേട്ട്, മഡിക്കേരി, ദേവനഗരെ, ശിവമൊഗ്ഗ, ചിക്ക മംഗളൂരു ബസ് ടെർമിനലുകളിലാണ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകുന്ന ബസുകൾ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലെ ഗ്രീൻ ടെക് എന്ന കമ്പനിയാണ് വാടക അടിസ്ഥാനത്തിൽ നൽകുക. ഈ മാസം അവസാന ത്തോടെ സർവീസ് ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക ആർടിസി എം.ഡി. വി.അൻപു കുമാർ പറഞ്ഞു

Read More
Click Here to Follow Us