ബിഎംടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: കെങ്കേരിയിലെ കോളേജിലേക്ക് പോകുകയായിരുന്ന ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനി ബിഎംടിസി ബസ് ഇടിച്ച് മരിച്ചു . മല്ലേശ്വരം ട്രാഫിക് പോലീസ് പരിധിയിലെ ദേവയ്യ പാർക്കിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. മല്ലേശ്വരം സ്വദേശിനി കുസുമിതയാണ് മരിച്ചത്. അമിതവേഗതയിലെത്തിയ ബിഎംടിസി ബൈക്ക് പിന്നിൽ വന്ന് ഇടിച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പിന്നിൽ വന്നിടിച്ച ശേഷം ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. മൃതദേഹം കെസി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.…

Read More

ബിഎംടിസി സർവീസ് പുതിയ 3 റൂട്ടുകളിലേക്ക് കൂടി 

ബെംഗളൂരു: ബിഎംടിസി മൂന്നു പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. *റൂട്ട് നമ്പർ 377 ബിഡദി ബസ് സ്റ്റേഷൻ- ഹാരോഹള്ളി ബസ് സ്റ്റേഷൻ ( ബൈരമംഗല ക്രോസ്,അബാനകുപ്പെ,കാഞ്ചഗാരനഹള്ളി വഴി) *328 എച്ച് എഫ് വർത്തൂർ കൊടി ബുഡിഗരെ ക്രോസ് ( വൈറ്റ് ഫീൽഡ് പോസ്റ്റ്‌ ഓഫീസ്,സീഗേഹള്ളി വഴി ) * 60 ഇ /8 ബ്രിന്ദാവന നഗർ -കുവേമ്പു നഗർ ( ചാമരാജ് നഗർ, ജയനഗർ ഫോർത്ത് ബ്ലോക്ക് വഴി)

Read More

ബി.എം.ടി.സി. ബസിടിച്ച് അപകടത്തിൽ രണ്ടുമരണം

ബെംഗളൂരു : വ്യത്യസ്ത അപകടങ്ങളിൽ ബി.എം.ടി.സി. ബസ്സടിച്ച് രണ്ടുമരണം. അരക്കെരെയിലും ഗോവിന്ദരാജ നഗരത്തിലുമാണ് അപകടങ്ങളുണ്ടായത്. അരക്കരെയിൽ ബി.എം.ടി.സി. ബസ് റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുളിമാവ് സ്വദേശി വീണ (27) ആണ് അപകടത്തിൽ മരിച്ചത് . ഗോവിന്ദരാജ നഗരത്തിൽ ബസ് സ്‌കൂട്ടറിലിറങ്ങിയതിനെ തുടർന്ന് സ്‌കൂട്ടർയാത്രികനായ കുമാർ (45) ആണ് മരിച്ചത്. അന്നപൂർണ നഗർ സ്വദേശിയായ ഇദ്ദേഹം പൂവാങ്ങാൻ കെ.ആർ. മാർക്കറ്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിന് പിറകിൽ ബസ്സടിച്ചത്. റോഡിലേക്ക് തലയടിച്ചുവീണ കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു…

Read More

വ്യാജ ഒപ്പിട്ട് കരാർ നൽകി; ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു : വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് കരാർ നൽകിയ സംഭവത്തിൽ ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാണിജ്യവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശ്രീറാം മുൽക്കാവാനയെയാണ് ബി.എം.ടി.സി.യുടെ പരാതിയെത്തുടർന്ന് വിത്സൻഗാർഡൻ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പങ്കെടുത്തതായി കണ്ടെത്തിയ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ ബി.എം.ടി.സി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.  കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗെഡ്ഡി പറഞ്ഞു. 2022 മാർച്ച് മുതൽ സംഘം തട്ടിപ്പ് നടത്തിവന്നതായാണ് കണ്ടെത്തൽ. ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും ബി.എം.ടി.സി. ഓഫീസുകളിലേക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനും വിവിധ കമ്പനികൾക്ക്…

Read More

ബി.എം.ടി.സി.ജീവനക്കാർക്ക് 65 ലക്ഷത്തിന്റെ ഇൻഷുറൻസ് 

ബെംഗളൂരു : ജീവനക്കാർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി ബി.എം.ടി.സി. അപകടമരണം സംഭവിച്ചാൽ 50 ലക്ഷം മുതൽ 65 ലക്ഷം വരെ കുടുംബത്തിന് ലഭിക്കുന്നതാണ് പദ്ധതി. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 40 ലക്ഷം രൂപവരേയും ലഭിക്കും. ഇതുസംബന്ധിച്ച കരാറിൽ തിങ്കളാഴ്ച ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യവതിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി അസിംകുമാറും ഒപ്പുവെച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ഇൻഷുറൻസ് ലഭിക്കുക.

Read More

ഡ്യൂട്ടി സമയത്ത് മതപരമായ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി 

ബെംഗളൂരു: സർക്കാർ ബസിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് തൊപ്പി ധരിച്ചതിനെ ചൊല്ലി തർക്കിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു.  ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറോടാണ് സ്ത്രീ തർക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് കണ്ടക്ടറോട് സ്ത്രീ ചോദിക്കുന്നത്. വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും കണ്ടക്ടർ മറുപടി പറയുന്നു. വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നൽകിയത്. ഇതോടെ തൊപ്പി ധരിക്കാൻ അനുമതിയുണ്ടാകുമെന്ന് കണ്ടക്ടർ പറഞ്ഞു. നിയമങ്ങളെ…

Read More

വൈറലായി രാഹുൽ ഗാന്ധിയുടെ ബസ് യാത്ര 

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ നേതാവ് രാഹുൽ ഗാന്ധി ബസിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ. കണ്ണിങ്ഹാം റോഡിലെ ‘കഫേ കോഫി ഡേ’ ഷോപ്പിൽ നിന്ന് കാപ്പി കുടിച്ചതിന് പിന്നാലെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്‌ത്രീകളോടും സംസാരിച്ചതിന് ശേഷം ബിഎംടിസി ബസിൽ കയറുകയായിരുന്നു. ബസിൽ യാത്രക്കാരോട് അദ്ദേഹം സംസാരിച്ചു. ബസ് യാത്രക്കാരായ സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ബിഎംടിസി, കെഎസ്ആർടിസി ബസുകളിൽ സൗജന്യ ബസ് യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങളെ…

Read More

തുച്ഛമായ നിരക്കിൽ ചിക്കബല്ലാപ്പൂരിലേക്ക് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ചൊവ്വാഴ്ച പൈലറ്റ് അടിസ്ഥാനത്തിൽ ചിക്കബെല്ലാപൂരിലേക്ക് വോൾവോ ബസ് സർവീസ് ആരംഭിച്ചു.ബിഎംടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസാണിത്, ബിബിഎംപി പരിധിക്ക് പുറത്ത് 25 കിലോമീറ്റർ അകലെയാണ് കൂടാതെ ഇതാദ്യമായാണ് കോർപ്പറേഷൻ അധികാരപരിധിക്കപ്പുറത്തേക്ക് ബസുകൾ ഓടിക്കുന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) അനുമതി വാങ്ങിയ ശേഷമേ ബിഎംടിസിക്ക് ഇത് ചെയ്യാൻ കഴിയൂ. റൂട്ട് നമ്പർ 298MN കെംപെഗൗഡ ബസ് സ്റ്റേഷനിൽ (മജസ്റ്റിക്) നിന്ന് ഹെബ്ബാൽ, യെലഹങ്ക, റാണി ക്രോസ്/ദേവനഹള്ളി വഴി ചിക്കബല്ലാപ്പൂരിലേക്ക് സർവീസ് നടത്തും. ചിക്കബെല്ലാപ്പൂർ സിവിൽ…

Read More

നിർത്തിയിട്ട ബസ് കത്തി, കണ്ടക്ടർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ പൊള്ളലേറ്റ് മരിച്ചു. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് അഗ്നിക്കിരയായത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് പാര്‍ക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി. ബസിനുള്ളില്‍ ഉറങ്ങാനാണ് കണ്ടക്ടർ മുത്തയ്യ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്നിരക്ഷാസേനയെ…

Read More

വനിതാ ദിനം: സ്ത്രീകൾക്ക് സൗജന്യ യാത്രയുമായി ബി.എം.ടി.സി.

ബെംഗളൂരു : വനിതാദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കാൻ ബി.എ.ടി.സി. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിച്ചതായി ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി. അനുമതി ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശം കൂടി ഇതിലൂടെ പ്രചരിപ്പിക്കാൻ കഴിയുമെന്നാണ് ബി.എം.ടി.സി.യുടെ പ്രതീക്ഷ. നേരത്തേയും വനിതാദിനത്തിൽ സ്ത്രീകൾക്ക് ബി.എം.ടി.സി. യാത്രാസൗജന്യം അനുവദിച്ചിരുന്നു. ഒട്ടേറെ സ്ത്രീകളാണ് അന്ന് ബി.എം.ടി.സി.യുടെ സൗജന്യസേവനം ഉപയോഗപ്പെടുത്തിയത്. സൗജന്യയാത്രയ്ക്ക് സർക്കാരിന്റെ അനുമതി ലഭിച്ചാൽ വനിതാ ദിനത്തിൽ കൂടുതൽ സർവീസുകൾ നടത്താനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. 20 ലക്ഷം സ്ത്രീകളെങ്കിലും സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് ബി.എം.ടി.സി.യുടെ വിലയിരുത്തൽ.പ്രതിദിനം ശരാശരി 10…

Read More
Click Here to Follow Us