നിർത്തിയിട്ട ബസ് കത്തി, കണ്ടക്ടർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ പൊള്ളലേറ്റ് മരിച്ചു.

ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് അഗ്നിക്കിരയായത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് പാര്‍ക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ബസിനുള്ളില്‍ ഉറങ്ങാനാണ് കണ്ടക്ടർ മുത്തയ്യ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്നിരക്ഷാസേനയെ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും ബിഎംടിസി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts