മൊബൈൽ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു 

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ കെണിയില്‍പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ പരിചയമുണ്ടെന്നും ഇവരുടെ സുഹൃത്തുക്കളാണ് മറ്റുള്ളവരെന്നും കുട്ടി പോലീസ് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

Read More

വിവിധ വികസനപദ്ധതികൾ : പ്രധാന മന്ത്രി മറ്റന്നാൾ സംസ്ഥാനത്ത് വീണ്ടുമെത്തുന്നു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞാറാഴ്ച സംസ്ഥാനത്തെത്തും. 16,000 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് അദ്ദേഹം മണ്ഡ്യയിലെ പ്രധാന റോഡുകളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തും. ഹുബ്ബള്ളി-ധാര്‍വാഡിലെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. എന്‍എച്ച്‌ 275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഇത്…

Read More

കലാശിപാളയ ബസ് സ്റ്റാൻ്റിൽ നിന്ന് സർവീസുകൾ ആരംഭിച്ചു.

ബെംഗളൂരു: ഒരു കാലത്ത് ഏറ്റവും മോശവും വൃത്തിഹീനവുമായി കാണപ്പെട്ടിരുന്ന ബസ് സ്റ്റാൻ്റ് ആയിരുന്നു കലാശിപ്പാളയയിലേത് ,മഴക്കാലമാണെങ്കിൽ സാഹചര്യം അതിലും വളരെ മോശവും ആയിരുന്നു. ഏഴു വർഷം മുൻപാണ് നിലവിലുള്ള സ്റ്റാൻ്റ് ഇടിച്ച് നിരത്തി പുതിയ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ഫെബ്രുവരി 24 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ് ഉൽഘാടനം സ്റ്റാൻ്റ് ഉൽഘാടനം ചെയ്തിരുന്നു. എന്നാൽ പൊതുജനങ്ങൾക്കായി ബസ്റ്റാൻ്റ് തുറന്ന് കൊടുത്തത് ഇന്ന് മാത്രമാണ്. ബി.എം.ടി.സിയുടെ നിരവധി ബസുകളും കെ.എസ്.ആർ.ടി.സി.ബസുകളും പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് സർവീസ് ആരംഭിച്ചു. 63.17 കോടി രൂപ ചെലവിലാണ് നഗരത്തിലെ ഏറ്റവും…

Read More

കരാറുകാരൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവില്‍ കരാറുകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ഉല്ലാലബൈലു കശുവണ്ടി ഗവേഷണകേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദനന്‍ ആചാരിയാണ് മരിച്ചത്. ആചാരിയുടെ മൃതദേഹം കപിക്കാട് റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സിവില്‍ കോണ്‍ട്രാക്ടറായിരുന്ന ജനാര്‍ദനന്‍ നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ആചാരിയുടെ ആരോഗ്യനില മോശമായിരുന്നു.

Read More

നിർത്തിയിട്ട ബസ് കത്തി, കണ്ടക്ടർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച്‌ കണ്ടക്ടര്‍ പൊള്ളലേറ്റ് മരിച്ചു. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് അഗ്നിക്കിരയായത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് പാര്‍ക്ക് ചെയ്‌ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി. ബസിനുള്ളില്‍ ഉറങ്ങാനാണ് കണ്ടക്ടർ മുത്തയ്യ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്നിരക്ഷാസേനയെ…

Read More

ബിജെപിയെ വെട്ടിലാക്കി ഒരു മന്ത്രി കൂടെ കോൺഗ്രസിലേക്ക്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ  ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒരു മന്ത്രി കൂടെ കോൺഗ്രസിലേക്ക് ചേരാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഭവന, അടിസ്ഥാന വികസന മന്ത്രി വി. സോമണ്ണ എന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവായിട്ടും പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയിലാണ് സോമണ്ണ എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ ‘വിജയസങ്കൽപ യാത്ര’യുടെ കോർഡിനേറ്റർ കെ.എസ് ഈശ്വരപ്പയിരുന്നു. സോമണ്ണയ്ക്ക് ജില്ലാ ചുമതല മാത്രമാണ് നൽകിയിരുന്നത്. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Read More

എച്ച് 3എൻ 2 ; രാജ്യത്ത് ഒരു മരണം കൂടി

ഡൽഹി: എച്ച് 3 എൻ 2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് എച്ച്3എൻ2 പനി ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു.  കർണാടകയിൽ 82 വയസുകാരനായിരുന്ന ഹിര ഗൗഡയാണ് മാർച്ച്‌ 1 പനി ബാധിച്ച്‌ മരിച്ചത്. മരണകാരണം എച്ച്‌3എൻ2 വൈറസ് തന്നെയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച് 3എൻ2 ന്റെ ലക്ഷണങ്ങൾ പനി, ചുമ,…

Read More

രാജ്യത്ത് ആദ്യമായി എച്ച്3എന്‍2 വൈറസ് ബാധയേറ്റ് രണ്ട് മരണം: ഒരു മരണം കർണാടകയിൽ

Shigella_ VIRUS

ഡൽഹി: രാജ്യത്ത് ആദ്യമായി എച്ച്3എന്‍2 വൈറസ് ബാധയേറ്റ് രണ്ട് മരണം. മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയുമാണ്. ഹാസന്‍ സ്വദേശി ഹിരേ ഗൗഡ മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹിരേ ഗൗഡയുടേത് എച്ച്3എന്‍2 മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ഹാസനില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഗൗഡയുമായി അടുത്തിടപഴകിയിരുന്നവരെ സൂക്ഷ്മനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ മരിച്ച രോഗിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.രാജ്യത്ത് ഇതുവരെ തൊണ്ണൂറോളം എച്ച്3എന്‍2…

Read More

കടലിലേക്ക് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചെന്ന് ദക്ഷിണ കൊറിയ

കൊറിയ: ഉത്തരകൊറിയ പടിഞ്ഞാറന്‍ തീരത്ത് നിന്ന് കടലിലേക്ക് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയ. പടിഞ്ഞാറന്‍ തീരദേശ പ്രദേശമായ നമ്പോയ്ക്ക് സമീപത്ത് വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ മിസൈല്‍ പ്രയോഗിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിന്റെ വിവരം പുറത്തുവിട്ടിട്ടില്ല. മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്ക നടപടിയെടുത്താല്‍ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയുടെ പരീക്ഷണ മിസൈല്‍ നശിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യം ശ്രമിച്ചാല്‍ അത് യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ സഹോദരി, കിം യോ ജോങ് പറഞ്ഞത്.…

Read More

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സുമലത

ബെംഗളൂരു: മണ്ഡ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എ സുമലത എംപി നിലവിലെ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. ഇന്ന് ഉച്ചയ്ക്ക് മണ്ഡ്യയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത സുമലത, മണ്ഡ്യ ജില്ലയിൽ മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. മണ്ഡ്യ ജില്ലയിലെ മലിനമായ അന്തരീക്ഷം വൃത്തിയാക്കി ‘സ്വച്ഛ് മണ്ഡ്യ’ വേണമെന്നും സുമലത പറഞ്ഞു. രാജ്യത്തും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രകീർത്തിച്ച അവർ, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കുള്ള…

Read More
Click Here to Follow Us