മൊബൈൽ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു 

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ കെണിയില്‍പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ പരിചയമുണ്ടെന്നും ഇവരുടെ സുഹൃത്തുക്കളാണ് മറ്റുള്ളവരെന്നും കുട്ടി പോലീസ് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

Read More

വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 54കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ചോളം വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂളിലെ ഫിസിക്കൽ ട്രെയ്‌നിംഗ് അദ്ധ്യാപകനാണ് ഇയാൾ. ക്ലാസിനിടെയും മറ്റും ഇയാൾ കുട്ടികളെ ചുംബിക്കുമായിരുന്നു. കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇക്കാര്യം സ്‌കൂൾ അധികൃതർ അറിയിക്കരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളുടെ പരാതിയിൽ പറയുന്നു. തുടർന്ന് പത്തോളം കുട്ടികൾ ഇത് രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കളാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. മൂന്ന് മാസത്തോളമായി ഇയാൾ…

Read More

10 വയസുകാരിയെ പീഡിപ്പിച്ചു, ട്യൂഷൻ സെന്റർ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് നാലാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52കാരൻ പിടിയിൽ. കർണാടകയിലെ മണ്ഡ്യ മലവള്ളി താലൂക്കിൽ ഒക്ടോബർ 11നാണ് സംഭവം. പ്രതി നെലമാകനഹള്ളി സ്വദേശി കാന്തരാജുവിനെ മലവള്ളി ടൗൺ പോലീസാണ് പിടികൂടിയത്.  മലവള്ളി നഗരത്തിൽ ട്യൂഷൻ സെൻററിലെ ജീവനക്കാരനായ പ്രതി ചൊവ്വാഴ്‌ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം, ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് വിജനമായ സ്ഥലത്തേക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്, കൊലപ്പെടുത്തി സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മകൾ വൈകുന്നേരമായിട്ടും…

Read More

ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 5 പേർ പോലീസ് പിടിയിൽ 

ബെംഗളൂരു: ഒമ്പത് വയസുകാരനെ കളിക്കാനെന്ന വ്യാജേന കൂട്ടി കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ അഞ്ച് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരം കേസെടുത്ത പോലീസ്, കൗമാരക്കാരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മൈസൂർ ജില്ലയിലെ നഞ്ചൻകോട് താലൂക്കിലെ ദൊഡ്ഡകവലാൻഡെയിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ ഒന്നാംവർഷ പി.യു. വിദ്യാർത്ഥികളാണ്. മറ്റുരണ്ടുപേർ പത്താംക്ലാസിലും മറ്റൊരാൾ ഒമ്പതാംക്ലാസിലും പഠിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ പോലീസ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു. ദൊഡ്ഡകവലാൻഡെ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പിതാവും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു

ചെന്നൈ : തമിഴ്നാട് തിരുവണ്ണാമലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ് ഇയാൾ. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. ആറുമാസം മുന്‍പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരുകന്‍ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലില്‍ നിന്നെത്തിയ…

Read More

ബാധയൊഴിപ്പിക്കലിന്റെ പേരിൽ പീഡനം, തന്ത്രി അറസ്റ്റിൽ

ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരിൽ തന്ത്രി 15 കാരിയെ പലതവണ ബലത്സംഗം ചെയ്തതായി പരാതി. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്താൻ അമ്മയാണ് തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയതെന്നാണ് വിവരം. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന പേരിൽ 65 കാരനായ തന്ത്രി ചിന്ന പൂസാരി പെൺകുട്ടിയെ പലതവണ ബലത്സംഗം ചെയ്തുവെന്നാണ് പരാതി. തന്ത്രി കുട്ടിയെ ഭീഷണിപ്പെടുത്തി ബലത്സംഗം ചെയ്യുകയായിരുന്നെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ മന്ത്രവാദം ചെയ്ത് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിക്ക്…

Read More

3 വയസുകാരിക്ക് നേരെ 13 വയസുകാരന്റെ ലൈംഗിക അക്രമം .

ബെംഗളൂരു : 3 വയസുകാരിയായ കുഞ്ഞിന് നേരെ എട്ടാം ക്ലാസുകാരന്റെ പീഡനശ്രമം . ബംഗളുരുവിലെ ഹെബ്ബാളിനടുത്താണ് സംഭവം .വയറുവേദനയെ തുടർന്നു നിർത്താതെ കരഞ്ഞ കുട്ടിയോട് കാര്യം തിരക്കിയ അമ്മയോട് അടുത്ത ബിൽഡിങ്ങിലെ ‘അണ്ണാ’ ഉമ്മവെച്ചെന്നു പറഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോളാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നതായി വ്യക്തമായത്.തുടർന്നു ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു . പ്രതി പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ ജുവനൈൽ നിയമ പ്രകാരം വിചാരണ നടക്കും . പ്രതിയായ കുട്ടിയെ ശിക്ഷിക്കണം എന്നില്ല എങ്കിലും ഇനിയും അവൻ ഇത്തരത്തിൽ ആരോടും കാട്ടാത്ത രീതിയിൽ അവനെ…

Read More