ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 5 പേർ പോലീസ് പിടിയിൽ 

ബെംഗളൂരു: ഒമ്പത് വയസുകാരനെ കളിക്കാനെന്ന വ്യാജേന കൂട്ടി കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ അഞ്ച് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

പോസ്‌കോ നിയമപ്രകാരം കേസെടുത്ത പോലീസ്, കൗമാരക്കാരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മൈസൂർ ജില്ലയിലെ നഞ്ചൻകോട് താലൂക്കിലെ ദൊഡ്ഡകവലാൻഡെയിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ ഒന്നാംവർഷ പി.യു. വിദ്യാർത്ഥികളാണ്. മറ്റുരണ്ടുപേർ പത്താംക്ലാസിലും മറ്റൊരാൾ ഒമ്പതാംക്ലാസിലും പഠിക്കുന്നത്.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ പോലീസ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു. ദൊഡ്ഡകവലാൻഡെ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts