മൊബൈൽ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു 

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ കെണിയില്‍പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ പരിചയമുണ്ടെന്നും ഇവരുടെ സുഹൃത്തുക്കളാണ് മറ്റുള്ളവരെന്നും കുട്ടി പോലീസ് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts