വിവിധ വികസനപദ്ധതികൾ : പ്രധാന മന്ത്രി മറ്റന്നാൾ സംസ്ഥാനത്ത് വീണ്ടുമെത്തുന്നു

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞാറാഴ്ച സംസ്ഥാനത്തെത്തും.

16,000 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് അദ്ദേഹം മണ്ഡ്യയിലെ പ്രധാന റോഡുകളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തും. ഹുബ്ബള്ളി-ധാര്‍വാഡിലെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. എന്‍എച്ച്‌ 275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഇത് ബെംഗളൂരു- മൈസൂരുവിനും ഇടയിലുള്ള യാത്രാ സമയം 3 മണിക്കൂര്‍ 15 മിനിറ്റായി കുറക്കും. കൂടാതെ ഈ മേഖലയിലെ സാമൂഹിക വികസനത്തിന് സഹായിക്കും.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

മൈസൂരു-ഖുഷാല്‍നഗര്‍ 4 വരി പാതയ്‌ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 92 കിലോമീറ്ററാണ് ഈ റോഡിന്റെ നീളം. 4130 കോടിരൂപ ചെലവിലാണ് ഈ പദ്ധതി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ധരാവാഡ് പന്ത്രണ്ടിന് രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. 850 കോടി ചെലവില്‍ നിര്‍മ്മിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവില്‍ 4 വര്‍ഷത്തെ ബി.ടെക് പ്രോഗ്രാമുകള്‍, ഇന്റര്‍ ഡിസിപ്ലിനറി 5 വര്‍ഷത്തെ ബിഎസ്-എംഎസ് പ്രോഗ്രാം, എംടെക്, പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ എന്നിവയാണ് ഇവിടെ ആരംഭിക്കുന്നത്.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോമായ ശ്രീ സിദ്ധാരൂധ സ്വാമിജി ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts