ബാധയൊഴിപ്പിക്കലിന്റെ പേരിൽ പീഡനം, തന്ത്രി അറസ്റ്റിൽ

ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരിൽ തന്ത്രി 15 കാരിയെ പലതവണ ബലത്സംഗം ചെയ്തതായി പരാതി. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ ശരീരത്തിലെ ദുരാത്മാവിനെ തുരത്താൻ അമ്മയാണ് തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയതെന്നാണ് വിവരം. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന പേരിൽ 65 കാരനായ തന്ത്രി ചിന്ന പൂസാരി പെൺകുട്ടിയെ പലതവണ ബലത്സംഗം ചെയ്തുവെന്നാണ് പരാതി.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

തന്ത്രി കുട്ടിയെ ഭീഷണിപ്പെടുത്തി ബലത്സംഗം ചെയ്യുകയായിരുന്നെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ മന്ത്രവാദം ചെയ്ത് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. തുടർന്ന് പെൺകുട്ടി നടന്ന കാര്യങ്ങൾ വീട്ടുകാരോട് വിവരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts